മസ്കത്ത്: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യമായിട്ടാണ് പ്രതിദിന കേസുകൾ 40ന് മുകളിൽ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 95പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആകെ ഇതുവരെ 3,04,938 ആളുകൾക്കാണ് ഇതുവരെ മഹാമാരിപിടിപെട്ടത്. 11പേർക്ക് രോഗമുക്തി നേടുകയും ചെയ്തു. 4,113 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് കേസുകളും ദിനേന ഉയരുന്ന സാഹചര്യത്തിൽ മഹാമാരിക്കെതിരെ ഊർജിതമായ വാക്സിനേഷൻ നടപടികളാണ് അധികൃതരുടെ ഭാഗത്തു നിന്ന് നടക്കുന്നത്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയും കുത്തിവെപ്പ് നൽകുന്നുണ്ട്.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിെൻറ ഭാഗമായി ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ട് . ഇതുവരെ 32,000ത്തിലധികം ആളുകൾ മൂന്നാംഡോസ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.