മസ്കത്ത്: കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെൻറർ. കഴിഞ്ഞ ദിവസം കോവിഡ് അവലോകന സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിന് എടുക്കുക, മാസ്ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പരിപാടികളിൽ കൃത്യമായി നടപ്പാക്കണം.
അതേസമയം, പള്ളികൾ, ഹാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ-മരണാനന്തര ചടങ്ങുകൾക്കും മറ്റും ആളുകൾ സംഘടിക്കുന്നത് കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് ഉണ്ടാകുംവരെ വിലക്ക് തുടരുമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. അധികൃതര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ നേരീയ വർധന രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 101 പേർക്കാണ് കോവിഡ് പിടിപെട്ടത്. 64പേർക്ക് മാത്രമാണ് അസുഖം ഭേദമായത്. ഇതിൽ പല ദിവസവും 20ന് മുകളിലായിരുന്നു കേസുകൾ.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഈ മാസം ഇതുവരെയുള്ള കണക്ക് പ്രകാരം 11പേരാണ് ആശുപത്രിയിൽ കഴിയുന്നത്. നവംബർ അവസാനത്തോടെ വെറും നാല് രോഗികൾ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. മഹാമാരി പിടിപെട്ട് തുടങ്ങിയതിനു ശേഷം രാജ്യത്ത് ആദ്യമായി ഐ.സി.യുവിൽ കഴിയുന്നവരുടെ എണ്ണം ഒരാളിലേക്ക് നവംബറിൽ ചുരുങ്ങിയിരുന്നു. നിലവിൽ മൂന്നുപേരാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസടക്കം നൽകി മഹാമാരിക്കെതിരെ ഊർജിതമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22പേർക്ക് കൂടി കോവിഡ് പിടിപെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളില്ല. 3,04,783ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. എട്ടുപേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 3,00,122ആളുകൾക്കാണ് ഇതുവരെ മഹാമാരി ഭേദമായത്.98.5 ശതമാനമാണ് രോഗമുക്തിനിരക്ക്. രണ്ടുപേരെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.4,113 ആളുകളാണ് ഇതുവരെ കോവിഡ് പിടിപെട്ടു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.