ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​; രോഗബാധിതർ 331 ആയി

മസ്​കത്ത്​: ഒമാനിൽ 33 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 331 ആയി. ഇതിൽ മസ്​കത്ത്​ മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേർ മരണപ്പെട്ടു. 61 പേർ ഇതിനകം സുഖം പ്രാപിക്കുകയും ചെയ്​തു.


ഒമാനിൽ ഒരു ദിവസം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ്​ തിങ്കളാഴ്​ചയിലേത്​. 33 കേസുകളിൽ 31ഉം തലസ്ഥാനമായ മസ്​കത്ത്​ ഗവർണറേറ്റിലാണ്​ എന്നതാണ്​ മറ്റൊരു ആശങ്കയുണർത്തുന്ന കാര്യം. ദാഖിലിയ, ദാഹിറ മേഖലകളിൽ ഒരോരുത്തർക്കും പുതുതായി രോഗം സ്​ഥിരീകരിച്ചു. രാജ്യത്തെ 75 ശതമാനം കോവിഡ്​ രോഗികളും മസ്​കത്ത്​ മേഖലയിലാണ്​.

Tags:    
News Summary - covid oman updates-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.