മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി മരിച്ചു. 70ഉം 66ഉം വയസ്സുള്ളവരാണ് മരണപ്പെട്ടതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം
ബുധനാഴ്ച അറിയിച്ചു. 29 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ രണ്ട് മലയാളികൾ അടക്കം 19 പേർ പ്രവാസികളും പത്ത് പേർ സ്വദേശികളുമാണ്. ബുധനാഴ്ച 372 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം 6,043 ആയി.
പുതിയ രോഗികളിൽ 220 പേരും വിദേശികളാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1,661 ആയി ഉയർന്നിട്ടുണ്ട്. 4,355 പേരാണ് നിലവിൽ അസുഖ ബാധിതർ.
പുതിയ രോഗികളിൽ 297 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ 4,611 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 847 പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.