ഒമാനിൽ മലയാളിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ മലയാളിക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ്​ ചികിത്സയിലുള്ളത്​. അവധി കഴിഞ്ഞ്​ മാർച്ച്​ 13നുള്ള വിമാനത്തിലാണ്​ ഇദ്ദേഹം തിരികെയെത്തിയത്​. 16ന്​ പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നതായി നാട്ടിലുള്ള സുഹൃത്ത്​ പറഞ്ഞു.

വ്യാഴാഴ്​ചയാണ്​ രോഗ വിവരം സ്​ഥിരീകരിച്ചത്​. തുടർന്ന്​ ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ്​ അധികൃതർ താമസ സ്​ഥലത്തെത്തി ആശുപത്രിയിലേക്ക്​ മാറ്റി. മലയാളിയുടേതടക്കം ഒമ്പത്​ രോഗബാധകളാണ്​ വ്യാഴാഴ്​ച രാത്രി ആരോഗ്യ വകുപ്പ്​ സ്​ഥിരീകരിച്ചത്​. ഇതോടെ ഒമാനിൽ കോവിഡ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു.

ബ്രിട്ടൻ, അമേരിക്ക, ഇൗജിപ്​ത്​ എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്​ത അഞ്ചുപേരും രോഗബാധിതരുടെ പട്ടികയിലുണ്ട്​. ഇതു വരെ 13 ​പേരാണ്​ രോഗ വിമുക്​തി നേടിയിട്ടുള്ളത്​.

Tags:    
News Summary - covid for malayali in oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.