Posted On
date_range Updated On
date_range ഒമാനിലെ കോവിഡ് മരണം നാലായിരത്തിലേക്ക്
മസ്കത്ത്: ഒമാനിലെ കോവിഡ് മരണസംഖ്യ നാലായിരത്തിലേക്ക്.വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 19 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3993 ആയി. 552 പേരാണ് മൂന്നു ദിവസത്തിനിടെ രോഗബാധിതരായത്. ഇതോടെ ഒമാനിൽ കോവിഡ് ബാധിതരായവരുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു.
പുതിയ രോഗികളിൽ 247 പേരാണ് വിദേശികൾ. 1145 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 2,88,389 ആയി. 96.1 ശതമാനമാണ് രോഗമുക്തിനിരക്ക്. 7812 പേരാണ് അസുഖബാധിതരായിട്ടുള്ളത്.
34 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 256 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 116 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.