മലയാള മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന
‘മണമുള്ള മണലെഴുത്ത്’
പുസ്തകത്തിന്റെ കവർപേജിന്റെ ഛായാചിത്രം മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ ഏപ്രിൽ 28ന് മസ്കത്തിൽ സംഘടിപ്പിക്കുന്ന മലയാള മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘മണമുള്ള മണലെഴുത്ത്’ എന്ന പുസ്തകത്തിന്റെ കവർപേജിന്റെ ഛായാചിത്രം പ്രകാശനം ചെയ്തു.
ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്തിൽനിന്നും സ്വീകരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് പ്രകാശനം ചെയ്തത്. പുസ്തകത്തിലേക്കുള്ള കഥ, കവിത തുടങ്ങിയ സൃഷ്ടികള്‍ പ്രവാസികള്‍ക്ക് malayamomanchapter23@gmail.com മെയില്‍ ഐ.ഡിയിലേക്കോ 00968 98940840 നമ്പറിലേക്കോ അയക്കാം. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.