ജീവനക്കാർക്ക്​ വാക്​സിൻ ആവശ്യമുള്ള കമ്പനികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കണം –മന്ത്രാലയം

മസ്​കത്ത്​: സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ജീവനക്കാർക്കുവേണ്ടി വാക്​സിൻ മുൻകൂർ ശേഖരിക്കാൻ താൽപര്യമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രികളുമായോ ക്ലിനിക്കുകളുമായോ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്​സിൻ നൽകാൻ മന്ത്രാലയം അധികാരപ്പെടുത്തിയ ആശുപത്രികളെയും ക്ലിനിക്കുകളെയുമാണ്​ ബന്ധപ്പെ​േടണ്ടതെന്ന്​ ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ചില സ്​ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ വാക്​സിനേഷൻ ചെലവ്​ വഹിക്കാൻ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ്​ നിർദേശം പുറത്തിറക്കിയത്​. ഇത്തരത്തിൽ വാങ്ങു​േമ്പാൾ ഫൈസർ വാക്​സിന്​ 20 റിയാലാണ്​ വില നിർണയിച്ചിട്ടുള്ളത്​. കമ്പനികൾ വാക്​സിൻ കൈമാറാനോ വിൽക്കാനോ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.

Tags:    
News Summary - Companies that require employees to be vaccinated should approach private hospitals - Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.