തീപിടിത്തം അഗ്നിരക്ഷാസേനാംഗങ്ങൾ
അണക്കുന്നു
Posted On
date_range Updated On
date_range സിനാവിൽ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു. സിനാവ് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. കടയിലെ റഫ്രിജറേറ്ററിന് തീ പിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. അപകടസാധ്യതകൾ ഒഴിവാക്കാൻ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനു മുമ്പ് സുരക്ഷാനടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ബിസിനസ് ഉടമകളോട് സി.ഡി.എ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.