എൽദോ മോർ ബസേലിയോസ് ബാവായുടെ 339-ാമത്
ഓർമപെരുന്നാളിന് മുന്നോടിയായി കൊടി ഉയർത്തുന്നു
മസ്കത്ത്: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ 339-ാമത് ഓർമപെരുന്നാൾ മസ്കത്ത് സെന്റ് മേരീസ് യാക്കോബായ ഇടവക വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊണ്ടാടും. വ്യാഴാഴ്ച വൈകീട്ട് സന്ധ്യ പ്രാർഥന, ഭക്തിനിർഭരമായ റാസ, നേർച്ച, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ വിശുദ്ധ മുന്നിൻമേൽ കുർബാന, ആശീർവാദം, നേർച്ച സദ്യ എന്നിവയും നടക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.