മത്ര: പ്രമുഖ സംവിധായകന് കമല്‍ മത്ര സൂഖ് സന്ദര്‍ശിച്ചു. ഇന്ത്യൻ സ്കൂൾബോർഡ് ദാർസൈത്ത് സ്കൂളിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സംവിധായകൻ കമൽ മസ്കത്തിലെത്തിയത്. മത്ര സൂഖിലെത്തിയ അദ്ദേഹം സൂഖിന്റെ പാരമ്പര്യ സ്വഭാവവും ഒമാന്റെ സാംസ്കാരിക അടയാളങ്ങളും കണ്ടും മനസ്സിലാക്കിയും മലയാളികളായ ആരാധകരോട് കുശലം പറഞ്ഞും നടന്നുനീങ്ങി.
മത്രയിലെത്തിയാല് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒമാനി ലുബാനും അത്തറും വാങ്ങിയാണ് കമല്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.