Posted On
date_range Updated On
date_range പൊടിക്കാറ്റിന് സാധ്യത
മസ്കത്ത്: തെക്ക് കിഴക്കൻ കാറ്റിന്റെ ഭാഗമായി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ മരുഭൂപ്രദേശങ്ങളിൽ താപനില ഉയർന്നേക്കും.
കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് മസ്യൂനിലാണ്. 34.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്. മക്ഷിൻ 33.4 സ്, യാലോനി, സമൈം 33.3, ഫഹദ് 32.8 , ഹൈമ 32.7, ഹൈമ 32.7 , അൽകമിൽ വ അൽ വഫി 32.5, ജഅലൻ ബു ഹസ്സൻ 32.4 ഡിഗ്രി സെൽഷ്യസുമാണ് മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനിലയുടെ അളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.