പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സമയപരിധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

മസ്കത്ത്: ഒമാനിൽ പഴയ ബാങ്ക് നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാറായതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) പൊതുജനങ്ങളെ ഓർമിപ്പിച്ചു. 2020 ൽ പുറത്തിറക്കിയ ആറാം സീരീസ് നോട്ടുകൾക്ക് മുമ്പ് പുറത്തിറക്കിയ എല്ലാ ബാങ്ക് നോട്ടുകളും സെപ്റ്റംബർ 21ന് ബാങ്കിങ് സമയം അവസാനിക്കുന്നത് വരെ സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾ വഴിയും മാറ്റിയെടുക്കാവുന്നതാണെന്ന് സി.ബി.ഒ അറിയിച്ചു.

നിശ്ചയിച്ച സമയപരിധി കഴിഞ്ഞാൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാനാവില്ലെന്ന് ബാങ്ക് വ്യക്തമാക്കി. അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിശ്ചിത സമയത്തിനകം തന്നെ നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓർമപ്പെടുത്തി.

Tags:    
News Summary - Central Bank of Oman announces deadline to exchange old notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.