മസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് മികച്ച നേട്ടം. വിവിധ സ്കൂളുകളിലായി രണ്ടായിരത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതിയത്. ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ പരീക്ഷയെഴുതിയവർ ഇക്കുറിയും ഉയർന്ന വിജയനിലവാരം കൈവരിച്ചു. കോമേഴ്സ് വിഭാഗത്തിൽ 95.4 ശതമാനം മാർക്കോടെ ശ്വേത മദൻ ഒന്നാമെതത്തി. ഹിബ ഇഷാഖ്, സ്വാമിത് അശോകൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. സയൻസ് വിഭാഗത്തിൽ 94.6 ശതമാനം മാർക്ക് നേടി ഡെയ്സൺ ഡാർലൻ ഒന്നാമതും പവൻജീത് ബാലകൃഷ്ണൻ, സച്ചിൻ ജോൺ തോമസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
മുലദ ഇന്ത്യൻ സ്കൂളിൽ സയന്‍സ് വിഭാഗത്തില്‍ 93.6 ശതമാനം മാര്‍ക്ക് നേടിയ അന്ന മരിയ ജോർജ് ഒന്നാമതെത്തി. അഫ്ര അബ്ദുൽ റഷീദ് രണ്ടാമതും, നേഹ ബാട്ടിയ മൂന്നാമതുമെത്തി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 31 പേരിൽ 19 പേർക്ക് ഡിസ്റ്റിങ്ഷനും 12 േപർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. കോമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 38 പേരിൽ അഞ്ചു പേർക്ക് ഡിസ്റ്റിങ്ഷനും 27 പേർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. വാദികബീർ സ്കൂളിൽ സയൻസ് വിഭാഗത്തിൽ 119 പേരും കോമേഴ്സ് വിഭാഗത്തിൽ 118 പേരുമാണ് പരീക്ഷയെഴുതിയത്. 97.2 ശതമാനം മാർക്ക് നേടിയ ശബരീനാഥ് മധുസൂദനൻ സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തി. മുഹമ്മദ് അഫ്നാൻ, ഗ്രീഷ്മ.ഇ.ജോസ്, നബീഹ മഹ്മൂദ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. ശബരീനാഥ് മധുസൂദനന് കണക്കിൽ നൂറിൽ നൂറ് മാർക്കും ലഭിച്ചു.
കോമേഴ്സ് വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് നേടിയ അക്ഷയ ബാലാജി മോഹൻ ആണ് ഒന്നാമത്.
ജ്യോത്സ്ന ആൻഡ്രിയ ഡിസൂസ, എലിസബത്ത് കുരുവിള എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.