Posted On
date_range Updated On
date_range വാഹനം പിന്തുടർന്ന് മോഷണം; അഞ്ച് വിദേശികൾ പിടിയിൽ
മസ്കത്ത്: ബാങ്ക് ഉപഭോക്താവിന്റെ വാഹനത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ അഞ്ച് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.
തട്ടിപ്പിനിരയായയാൾ ബാങ്കിൽ നിന്ന് ഇറങ്ങുന്നതും നിരീക്ഷിച്ച് പിന്തുടരുകയും പിന്നീട് വാഹനത്തിൽനിന്ന് പ്രലോഭിപ്പിച്ച് ഇറക്കിവിട്ട് മോഷണം നടത്തുകയുമായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.