മസ്കത്ത്: അമിറാത്തിൽ വാഹന മോഷ്ടാവ് അറസ്റ്റിലായി. അൽ ദുകുലിൽനിന്ന് വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെയാണ് അമിറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയിൽനിന്ന് നിരവധി വാഹനങ്ങൾ മോഷണം പോയതായ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പരിശാധന നടത്തിവരുകയായിരുന്നു. പിടിയിലായയാൾ സ്വദേശിയാണോ വിദേശിയാണോയെന്നത് വ്യക്തമല്ല. മറ്റു വാഹന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നതടക്കം വിഷയങ്ങളിലും അന്വേഷണം നടന്നുവരുകയാണ്.
റൂവി മേഖലയിൽനിന്ന് കവർച്ച കേസ് പ്രതിയെയും മസ്കത്ത് പൊലീസിെൻറ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതി ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുക്കുകയും പിടിയിലായയാളെ നിയമ നടപടികൾക്കായി കൈമാറുകയും ചെയ്തു. ബുറൈമി, ദാഖിലിയ ഗവർണറേറ്റുകളിൽ നിന്ന് മോഷണകേസ് പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായി ആർ.ഒ.പി അറിയിച്ചു.
കടയുടെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി പണം കവർന്ന കേസിൽ രണ്ടുപേരെ ബുറൈമി പൊലീസ് പിടികൂടി. സ്പോൺസറുടെ അലമാരയിൽനിന്ന് പണം കവർന്ന വീട്ടുജോലിക്കാരിയും ബുറൈമിയിൽ അറസ്റ്റിലായിട്ടുണ്ട്. ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് രണ്ടുപേർ പിടിയിലായത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് വൈദ്യുതി ജനറേറ്ററാണ് ഇവർ മോഷ്ടിച്ചതെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.