വാഹനാപകടം: വാദി കബീർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു

മസ്കത്ത്​: സ്കൂളിൽ നിന്ന്​ പരീക്ഷ കഴിഞ്ഞ്​ മാതാവിനോ​ടൊപ്പം റോഡ്​ മുറിച്ച്​ കടക്കവേ വിദ്യാർഥിനി വാഹനമിടിച്ച്​ മരിച്ചു. മാതാവിന്​ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വാദി കബീർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയും ഹൈദരാബാദ് സ്വദേശിനിയുമായ സമീഹ തബസ്സും ആണ്​ മരിച്ചത്​.

വ്യാഴാഴ്ച രാവിലെ 10.45ന്​ ആയിരുന്നു ദാരുണമായ സഭവം. ഇടിച്ച വാഹനം നിർത്താതെ പോയതായി റിപ്പോർട്ടുണ്ട്​. കുട്ടിയുമൊത്ത്​ റോഡ്​ മുറിച്ച്​ കടക്കവേ എതിരെ വന്ന വാഹനം ഇടിച്ച്​ തെറിപ്പുക്കുകയായിരുന്നുവെന്ന്​ ദൃക്സാക്ഷികൾ. ഗുരുതര പരിക്കുകളോടെ മാതാവ് ഖൗല ആശുപത്രിയിൽ ആണ്.

Tags:    
News Summary - Car accident: Wadi Kabir Indian School student dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.