യൂനുസ്
Posted On
date_range Updated On
date_range വാഹനാപകടം: സലാലയിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
സലാല: വാഹനാപകടത്തെ തുടർന്ന് സലാലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂന്നിയൂർ ആലിൻചുവടിലെ തട്ടാഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം ഇദ്ദേഹത്തിന്‍റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം ബാധിച്ച ഇദ്ദേഹം ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 2007 മുതൽ സലാലയിൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: സഹ്ല. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.