Posted On
date_range Updated On
date_range ഹ്യദയാഘാതം: കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹ്യദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി. കുറ്റ്യാടി തളീക്കര സ്വദേശി ചെറുവേരി റിയാസ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സലാലക്കടുത്ത് താഖയിലാണ് ജോലി ചെയ്തിരുന്നത്. സലാല ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. വഹീദയാണ് ഭാര്യ. മക്കൾ: ഫായിസ്,ഫാദിൽ. ഇദ്ദേഹത്തിെൻറ ഭാര്യാ പിതാവ് നാല് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. സലാലയിലെ ബിസിനസുകാരായ സി. മുസ്തഫ, കുഞ്ഞബ്ദുല്ല എന്നിവർ സഹോദരങ്ങളാണ് . അഷ്റഫ് മറ്റൊരു സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.