കരിക്കായി മരത്തടികൾ കത്തിക്കുന്ന വിദേശ തൊഴിലാളികൾ
Posted On
date_range Updated On
date_range കരിക്കായി മരത്തടി കത്തിക്കൽ; വിദേശികൾ പിടിയിൽ
മസ്കത്ത്: വാണിജ്യ അടിസ്ഥാനത്തിൽ കരി ഉൽപാദിപ്പിക്കുന്നതിനായി മരത്തടി കത്തിച്ചതിന് വിദേശ തൊഴിലാളകിളെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പിടികൂടിയത്.
പാരിസ്ഥിതിക ചട്ടവും നിയമവും ലംഘിച്ച് വിൽപനക്കായി കരി എത്തിക്കുന്നതിനായിരുന്നു മരം മുറിച്ച് കത്തിച്ചത്. കരിയും മറ്റ് വസ്തുക്കളും കണ്ടുകെട്ടി.
ഇവർക്കെതിരെ നിയമ നടപടി പൂർത്തിയാക്കിയാതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.