ബുറൈമി: ഒമാനിലെ ബുറൈമിയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബുറൈമി സ്നേഹതീരത്തിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും ജനുവരി 18 ന് കോഴിക്കോട് എം.എസ്.എസ്. ഒാഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിക്കും.
മുതിർന്നവരുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികൾക്ക് പുറമെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസും നടക്കും.പരിപാടിയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 00968 98268748, 00918086603536 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.