ബുറൈമി: ബുറൈമി മാർക്കറ്റ് വാരിയേഴ്സിെൻറ മൂന്നാം വാർഷികത്തിെൻറ ഭാഗമായി നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ആതിഥേയർ തന്നെ കിരീടം ചൂടി. ഫൈനൽ മത്സരത്തിൽ ബുറൈമി ബ്ലാസ്റ്റേഴ്സിനെ ഷൂട്ടൗട്ടിലാണ് മാർക്കറ്റ് വാരിയേഴ്സ് ടീം പരാജയപ്പെടുത്തിയത്. ആറു ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരച്ചത്. സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി ഹസ്സ സഈദ് സൈഫ് അൽ സാഇദിയും റണ്ണേഴ്സ് അപ്പ് ട്രോഫി വിൻസൻ പ്ലാമോട്ടിലും സമ്മാനിച്ചു. മികച്ച കളിക്കാരനായി ഫൈസൽ തൂതയെയും ഗോളിയായി സക്കീറിനെയും തെരഞ്ഞെടുത്തു. യാഷിഖാണ് കൂടുതൽ ഗോൾ നേടിയത്. ഫാഇസിെൻറയാണ് മികച്ച ഗോൾ. വാരിയേഴ്സ് സാരഥികളായ പ്രകാശ് കളിച്ചാത്ത്, അൻവർ താനാളൂർ, ഉസ്മാൻ മോസ്കോ, സുകു തിരൂർ, സിദ്ധീഖ് തെന്നല, മണി നെല്ലിക്കൽ,മോനു കുറ്റിപ്പുറം, ബാബു ചെമ്മാട്, ദിലീപ് താനൂർ, ഷാജി കൊളക്കാട്ടിൽ, ഷഫീഖ് കക്കാട്, ബഷീർ ചെമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.