കോവിഡ്​: ബുറൈമി പഴം- പച്ചക്കറി മാർക്കറ്റ് അടച്ചു

ബുറൈമി: കോവിഡ്​ രോഗികളുടെ എണ്ണം ഒാരോ ദിവസവും ഉയരുന്നതിനാൽ അതിജാഗ്രതയിൽ ബുറൈമി. മുൻ കരുതൽ നടപടികളുടെ ഭാഗമായി ബുറൈമി പഴം പച്ചക്കറി മാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. വെള്ളിയാഴ്​ച അർധരാത്രി 12.30ഒാടെയാണ്​ നഗരസഭയിലെ ഉന്നത ഉദ്യോഗസ്​ഥർ നേരി​െട്ടത്തി ഉടമകളോട്​ കട അടച്ചിടാൻ നിർദേശിച്ചത്​. മാർക്കറ്റിന്​ അകത്ത കച്ചവടക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്​. കഴിഞ്ഞ ആഴ്ച മാർക്കറ്റിലെ മലയാളി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട്​ ബന്ധം പ​ുലർത്തിയ കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവ് ആയതായും അറിയുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്​ ബുറൈമിയിലെ കോവിഡ്​ രോഗികളുടെ എണ്ണം 83 ആയി ഉയർന്നിട്ടുണ്ട്​. എട്ടുപേർക്ക്​ മാത്രമാണ്​ അസുഖം ഭേദ​പ്പെട്ടിട്ടുള്ളത്​. സ്വദേശികളും വിദേശികളും സാമൂഹിക അകലം പാലിക്കുന്നത്​ അടക്കം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - buraimi market closed covid precautiom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.