Posted On
date_range Updated On
date_range ഗാലയിൽ കെട്ടിടത്തിന് തീ പിടിച്ചു; 80 പേരെ ഒഴിപ്പിച്ചു
മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ഗാലയിൽ കെട്ടിടത്തിന് തീ പിടിച്ചു. 80 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. രക്ഷിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.