ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ഡെൽറ്റ എഫ്.സി
സലാല : ബ്രദേഴ്സ് എഫ് സി നിർമ്മൽ മൊമ്മോറിയൽ ഹോം ലീഗ് സീസൺ നാല് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഔഖദിലെ മൈതാനിയിൽ നടന്ന ടൂർ ണമെന്റിൽ ഡെൽറ്റ എഫ്.സി വിജയികളായി. പ്ലെയർ ഓഫ് ദി ടൂർ ണമെന്റായി നാഫിയെ തെരഞ്ഞെടുത്തു. ടൂർണമെൻ്റിനോടനുബന്ധിച്ച് സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പും ഒരുക്കി.
ശിഹാബ് കുന്നത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ളഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി.സെക്രട്ടറി മിഥുൻ,ഇർഫാൻ ബച്ചു എന്നിവർ നേതൃത്വം നൽകി.ഫുട്ബോൾ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.