മസ്കത്ത്: ടീം ബോഷറന്റെ നേതൃത്വത്തിൽ ബൗഷർ കപ്പ് ബാഡ്മിന്റൺ ടൂർണമെൻറ് ഒക്ടോബർ 25ന് ഗാലയിലെ ഒയാസിസ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരയിനങ്ങൾ ഉണ്ടായിരിക്കും. ടൂർണമെന്റിൽ വിവിധ രാജ്യക്കാരായ 200 ലേറെ കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. വിജയികൾക്ക് ട്രോഫികളും ആകർഷകമായ കാഷ് പ്രൈസുകളും മറ്റ് നിരവധി സമ്മാനങ്ങളും നൽകും.
ബാഡ്മിന്റൺ മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധിയായ കല, കായിക വിനോദങ്ങളും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ബൗഷർ മേഖലയിലെ കലാകായിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ടീം ബൗഷറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് മസ്കത്തിലെ കായിക പ്രേമികൾക്കിടയിൽ പ്രശസ്തമാണ്. ടൂർണമെന്റിന്റെ ആറാമത് സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി ഉടൻ രൂപവത്കരിച്ച് പ്രവർത്തനമാരംഭിക്കുമെന്ന് ടീം ബൗഷർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.