ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം കാണാതായ മത്സ്യത്തൊഴിലാളിക്കായി  തിരച്ചില്‍ തുടരുന്നു 

മസ്കത്ത്: മുസന്ദമില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ ആളെ കാണാതായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രണ്ടുപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. 
പരിക്കേറ്റവര്‍ സുഖംപ്രാപിച്ചുവരുന്നതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാണാതായയാള്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും ഫലമില്ലാതെ നിര്‍ത്തി. അപകടമുണ്ടായ സ്ഥലത്തും പരിസരത്തും തിരച്ചില്‍ ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 
അപകടമുണ്ടായയുടന്‍ കടലിലേക്ക് ചാടിയയാളെയാണ് കാണാതായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
അതേസമയം, ഈമാസം തെക്കന്‍ ബാത്തിന, വടക്കന്‍ ശര്‍ഖിയ തീരങ്ങളില്‍ എന്‍ജിന്‍ തകരാര്‍മൂലവും ഇന്ധനം തീര്‍ന്നതിനാലും പ്രവര്‍ത്തനം നിലച്ച് കടലില്‍ ഒഴുകിനടന്ന 17 ബോട്ടുകള്‍ സുരക്ഷിതമായി കരക്കടുപ്പിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 
ഈ വര്‍ഷം ഇതുവരെ കടലില്‍ കാണാതായ 20 സ്വദേശി മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചതെന്നാണ് കണക്കുകള്‍. 
 

Tags:    
News Summary - Boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.