മനോജ്
Posted On
date_range Updated On
date_range രക്തത്തിൽ അണുബാധ: തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു
മസ്കത്ത്: രക്തത്തിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു.കൊടുങ്ങല്ലൂർ മാടവന കാട്ടക്കുളം കാരേഴത്ത് ഭാസ്കരെൻറ മകൻ മനോജാണ് (40) ബുധനാഴ്ച രാവിലെ അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കോവിഡിനെ തുടർന്ന് രണ്ടുമാസം മുമ്പാണ് മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം അമിറാത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റിവ് ആയെങ്കിലും അണുബാധയെ തുടർന്ന് സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. സ്വന്തമായി പ്ലംബിങ് വർക്കുകൾ ഏറ്റെടുത്ത് നടത്തിവരുകയായിരുന്നു.
ഭാര്യ: രേഷ്മ. മക്കൾ: അനശ്വർ കൃഷ്ണ, അനയ് കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.