???? ?????? ?????????? ????? ???? ??????????

കേരള വിഭാഗം രക്​തദാനഡ്രൈവ്​ 

മസ്​കത്ത്​: ഒമാൻ ബ്ലഡ്​ബാങ്കുമായി സഹകരിച്ചുള്ള രക്​തദാന ഡ്രൈവുമായി ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം. മേയ്​ 10ന്​ ആരംഭിച്ച രക്തദാനം വരുംദിവസങ്ങളിലും തുടരും. രാവിലെ ഒമ്പതു​ മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ രക്തത്തി​​​െൻറ ലഭ്യതയിൽ കുറവുള്ളതിനാൽ ആരോഗ്യ മന്ത്രാലയം രക്തദാനത്തിന്​ അഭ്യർഥന പുറപ്പെടുവിച്ചിരുന്നു. ഇതു​ കണക്കിലെടുത്താണ്​ കേരള വിഭാഗം പുതിയ ഉദ്യമവുമായി രംഗത്തെത്തിയിട്ടുള്ളത്​. നാട്ടിൽ പോയി വന്ന്​ നാലുമാസം പൂർത്തിയായവർക്കു രക്തം ദാനം ചെയ്യാം. മത്ര വിലായതിൽ താമസിക്കുന്നവരുടെ രക്തം താൽക്കാലികമായി സ്വീകരിക്കുന്നതല്ലെന്ന്​ അധികാരികൾ അറിയിച്ചിട്ടുണ്ട്.രക്തദാനത്തിന്​ താൽപര്യമുള്ളവർ സാമൂഹിക ക്ഷേമ വിഭാഗം കോഓഡിനേറ്റർ  റിയാസിനെ 9988 6914 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    
News Summary - blood donation-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.