സുഹാറിൽ രക്തദാന ക്യാമ്പ് സുഹാർ: സുഹാർ ബദറ അൽസമ പോളിക്ലിനിക്കും തക്കഫുൽ ചാരിറ്റബിൾ സോസൈറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബദർ അൽ സമ പോളിക്ലിനിക്ക് അംഗണത്തിൽ നടന്ന ക്യാമ്പിൽ 61 പേർ രക്തം ദാനം ചെയ്തു. ‘രക്തദാനം ജീവദാനം’ എന്ന മുദ്രാവാക്യമുയർത്തി പൊള്ളുന്ന ചൂടിലും നിരവധി പേർ രക്തദാനത്തിന് എത്തിച്ചേർന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ബദർ അൽ സമ പോളി ക്ലിനിക്ക് മാനേജർ മുഹമ്മദ് സവാദ് പറഞ്ഞു.
രക്തദാനം നടത്തിയവർക്ക് പോളിക്ലിനിക്കിൽ ഒരു വർഷത്തെ സൗജന്യ ഡോക്ടർ പരിശോധനയും അമ്പത് ശതമാനം കിഴിവിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും 25 ശതമാനം കിഴിവിൽ ലാബ് പരിശോധനയും നടത്തുമെന്ന് ബദർ അൽ സമ പോളിക്ലിനിക് സോണൽ മാർക്കറ്റിങ് ഹെഡ് ഷെയ്ഖ് ബഷീർ പറഞ്ഞു. മാർക്കറ്റിങ് പ്രതിനിധി ദിനേഷ്, നഴ്സിങ് ഇൻചാർജ് രശ്മി, ബ്ലഡ് ബാങ്ക് പ്രതിനിധി അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.