ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പിൽനിന്ന്
മസ്‌കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഓട്ടോ കെയർ ആൻഡ് കംപാഷൻ ടീം നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധി സന്നദ്ധ രക്തദാതാക്കൾ പങ്കാളികളായി. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് പ്രസിഡന്റ് നസീർ തിരുവത്ര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുസമദ് നന്ദിയും രേഖപ്പെടുത്തി.യുസുഫ് ചേറ്റുവ , സിദ്ദീഖ് കുഴിങ്ങര, ഹസ്സൻ കേച്ചേരി, സുബൈർ ഇദ്രീസ്, റോയ് പാവറട്ടി, വിൽസൺ, അഫ്സൽ ആളൂർ, മൈക്കിൾ, അബ്ദുൾ ഖാദർ ചാവക്കാട്, സുരേഷ് , ഗംഗേഷ് വടക്കേതിൽ, സഫീർ ചാവക്കാട് , മഹേഷ് , ടോണി ചിരിയങ്കണ്ടത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തലഭ്യത ഉറപ്പാക്കുന്നതിൽ ഇത്തരം സന്നദ്ധ സംഘടനകളുടെ പങ്ക് ഏറെ വിലപ്പെട്ടതാണെന്ന് ബൗഷർ ബ്ലഡ് ബാങ്ക് അധികൃതർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.