???? ????????? ??????? ???????????? ????????? ?????????? ???????????? ??????????????????? ??????? ???????? ?????????? ???? ????????????

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍െറ ജന്മദിനം ആഘോഷിച്ചു

മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂള്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍െറ 141ാം ജന്മദിനം ആഘോഷിച്ചു. സ്കൂള്‍ ഗായകസംഘത്തിന്‍െറ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് സോഷ്യല്‍ സയന്‍സ് വകുപ്പ് നേതൃത്വം നല്‍കി. ശശാങ്ക്, നേഹ മറിയം എന്നിവര്‍ പ്രഭാഷണം നടത്തി. പട്ടേലിന്‍െറ സംഭാഷണ ശകലങ്ങള്‍ എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. സോഷ്യല്‍ സയന്‍സ് അധ്യാപകനായ എം.ജി. മനോജ് പവര്‍ പോയന്‍റ് പ്രസന്‍േറഷനിലൂടെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍െറ ജീവിത രേഖ സദസ്സിന് സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, പാഠ്യപാഠ്യേതര പ്രവര്‍ത്തന കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ എന്നിവര്‍ പങ്കെടുത്തു. സോഷ്യല്‍  സയന്‍സ് വകുപ്പ് മേധാവി റീത്ത ശിവരാജ് നന്ദി പറഞ്ഞു.
 
Tags:    
News Summary - Birth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.