ബിജു വെണ്ണിക്കുളം

ബിജു വെണ്ണിക്കുളം മടങ്ങുന്നു: മൂന്നു പതിറ്റാണ്ടി​െൻറ പ്രവാസത്തിനുശേഷം

മസ്​കത്ത്​: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബിജു ജേക്കബ് എന്ന ബിജു വെണ്ണിക്കുളം ഒമാനിൽനിന്ന്​ മടങ്ങുന്നു. 1991ൽ പിതാവി​െൻറ സഹോദരപുത്ര​െൻറ സഹായത്താൽ സന്ദർശക വിസയിലാണ് ബിജു മസ്​കത്തിൽ വന്നത്. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സെൻറ് ബഹനാൻസ്‌ ഹൈസ്കൂളിലെയും തുരുത്തിക്കാട് ബി.എ.എം കോളജിലെയും തിരുവല്ല നാഷനൽ എൻജിനീയറിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലെയും വിദ്യാഭ്യാസത്തിനു​ ശേഷമാണ്​ മസ്​കത്തിലേക്ക് എത്തിയത്.

കഷ്​ടപ്പാടുകൾ സഹിച്ച് ജോലി കണ്ടെത്തി പ്രവാസമാരംഭിച്ച ഇദ്ദേഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ്​ സുൽത്താ​െൻറ മണ്ണിൽനിന്ന്​ വിടപറയുന്നത്​. സഹപ്രവർത്തകർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും എപ്പോഴും എവിടെയും സഹായം ചെയ്യുന്നതിന്​ അദ്ദേഹം മുന്നിലായിരുന്നു. സ്വന്തമായി വാഹനം ഇല്ലാത്ത സമയത്തും ടാക്​സിയിലും ബസിലും മറ്റും സഞ്ചരിച്ച് സൊഹാർ, നിസ്‌വേ, സൂർ എന്നിവിടങ്ങളിലൊക്കെ പോയി സഹായങ്ങൾ ചെയ്യുന്നതിന് മുൻപന്തിയിൽ നിന്നിട്ടുണ്ട്.

കോവിഡ് വ്യാപനത്തി​െൻറ സന്ദർഭത്തിലും മസ്​കത്തിൽ പ്രവാസി സമൂഹത്തിന് സന്നദ്ധസേവകനായി ബിജു രംഗത്തെത്തിയിരുന്നു. 32 പ്രവാസികളെ നാട്ടിലേക്ക്​ അയക്കാൻ സഹായിച്ചിട്ടുണ്ട്​. ജോലി നഷ്​ടപ്പെട്ടവരും രോഗികളുമായവർക്ക്​ ബിജു വെണ്ണിക്കുളം മറ്റുള്ളവരുമായി ചേർന്ന്​ ഇന്ത്യൻ എംബസിയുടെ വന്ദേ ഭാരത് മിഷൻ വിമാനത്തിലും ചില സാമൂഹിക സംഘടനകളുടെ ചാർട്ടേഡ് വിമാനത്തിലും സീറ്റ്​ തരപ്പെടുത്തുകയായിരുന്നു.

മസ്​കത്തിലെ വിവിധ ക്രൈസ്തവസഭ വിഭാഗങ്ങളുടെ ഐക്യവേദിയായ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ കൂടിയാണ് ബിജു ത​െൻറ പ്രവർത്തനമണ്ഡലം ഒമാനിൽ ആരംഭിച്ചത്. ക്​നാനായ യാക്കോബായ കമ്യൂണിറ്റി വൈസ് പ്രസിഡൻറ്, സെക്രട്ടറി, മസ്​കത്തിലെ പുരാതന ഇടവകയായ സെൻറ്​ മേരീസ് യാക്കോബായ ഇടവക ജോയൻറ്​ സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗം, യൂത്ത് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

വെണ്ണിക്കുളം നിവാസികളുടെ കൂട്ടായ്​മയായ മസ്കത്ത്​ വെണ്ണിക്കുളം അസോസിയേഷൻ സെക്രട്ടറിയായും പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്​കത്ത്​ ചാപ്റ്റർ കൺവീനറായും പ്രവർത്തിച്ചുവരുന്നു. ഒഴിവുസമയങ്ങളിൽ മാധ്യമ പ്രവർത്തനത്തിലും ഇടപെടുന്നു.

പാത്രിയാർക്കീസ് ബാവയുടെ ഒമാനിലെ സന്ദർശന സന്ദർഭത്തിൽ പാത്രിയാർക്കീസ് ബാവ ബിജുവിന്​ മെമ​േൻറാ നൽകി ആദരിക്കുകയുണ്ടായി.മസ്​കത്തിലെ വാഹന വിതരണ കമ്പനിയായ മൂസ അബ്​ദുറഹ്​മാൻ കമ്പനിയിലെ ജീവനക്കാരനായ ബിജു, പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം കൈതാരത്ത് കുടുംബാംഗമാണ്.റോയൽ ആശുപത്രിയിലെ സ്​റ്റാഫ് നഴ്​സായ സിൽവി ബിജുവാണ് ഭാര്യ. നവീന ബിജു, ബേസിൽ ബിജു എന്നിവർ മക്കളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.