മസ്കത്ത്: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി പെരുന്നാളിനോടനുബന്ധിച്ച് സുപ്രീംകമ്മിറ്റി ലോക്ഡൗൺ പ്രഖ്യാപിച്ചത് ഉപഭോക്താക്കളെയും വ്യാപാരികളെയും കുഴക്കുന്നു. ശനിയാഴ്ച മുതൽ ഏപ്രിൽ 15വരെ വാണിജ്യസ്ഥാപനങ്ങൾ അടച്ചിടണമെന്നാണ് സുപ്രീംകമ്മിറ്റി നിർദേശം. ഇൗ കാലയളവിൽ ഭക്ഷ്യവിതരണ സ്റ്റോറുകൾക്കും ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്കും ഫാർമസികൾക്കും മാത്രമാണ് അനുമതി. വസ്ത്രവ്യാപാര സ്ഥാപനം, സൗന്ദര്യവർധക ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ അടക്കമുള്ളവ പെരുന്നാളിന് അടച്ചിടേണ്ടിവരും. പെരുന്നാൾ സീസണിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ടെയ്ലർ ഷോപ്പുകളും ബാർബർ ഷോപ്പുകളും അടഞ്ഞുകിടക്കും. പെരുന്നാൾ ഉൽപന്നങ്ങളുടെ പ്രധാന കേന്ദ്രമായ മത്ര സൂഖ് അടക്കമുള്ളവക്കും ലോക്ഡൗൺ ബാധകമാവും
നിയന്ത്രണം പ്രഖ്യാപിച്ച കഴിഞ്ഞദിവസം മുതൽ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യത. മത്ര അടക്കമുള്ള പരമ്പരാഗത വാണിജ്യകേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ തിരക്ക് വർധിക്കും. വാരാന്ത്യ അവധിയായ വെള്ളി, ശനി ദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. പകൽസമയത്ത് ജോലിക്കുപോവേണ്ടതിനാലും രാത്രി എേട്ടാടെ വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നതിനാലും നിലവിൽ പലർക്കും പെരുന്നാൾ ഉൽപന്നങ്ങൾ വാങ്ങാൻ കഴിയില്ല. അതിനാൽ വെള്ളിയാഴ്ച പെരുന്നാൾ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടും.
പെരുന്നാൾകാല ലോക്ഡൗൺ വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞവർഷം പെരുന്നാൾ വ്യാപാരം തീരെ കിട്ടിയിരുന്നില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ അടക്കമുള്ള ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ കൂടുതൽ വ്യാപാരം നടക്കുന്നത് ചെറിയ പെരുന്നാൾ അവധിക്കാലത്താണ്. വസ്ത്രങ്ങൾക്കൊപ്പം ചെരിപ്പുകളും മറ്റ് സൗന്ദര്യവർധക വസ്തുക്കളും അത്തർ ഇനങ്ങളും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ഇൗ സീസണിലാണ്. ഇൗ സീസൺ കച്ചവടം നഷ്ടപ്പെടുന്ന വേവലാതിയിലാണ് വ്യാപാരികൾ.
പെരുന്നാൾ സീസണിൽ ബാർബർ േഷാപ്പിലും ടെയ്ലർ േഷാപ്പിലും വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ടെയ്ലർമാർ രാത്രി വൈകിയും ജോലിചെയ്താണ് പെരുന്നാൾ വസ്ത്രങ്ങൾ തുന്നുന്നത്. സ്വദേശി വസ്ത്രങ്ങൾ തുന്നുന്ന കടകളിലാണ് ഇൗ തിരക്ക് കാര്യമായി അനുഭവപ്പെടുന്നത്. ഇൗ പെരുന്നാളിന് േലാക്ഡൗൺ ആയതിനാൽ ലഭിച്ച ഒാർഡറുകൾ ഒഴിവാക്കേണ്ടിവരുമെന്നും പെരുന്നാൾ ദിനത്തിലേക്ക് വസ്ത്രങ്ങൾ തുന്നിക്കൊടുക്കാൻ കഴിയില്ലെന്നും ടെയ്ലർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.