സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽനിന്ന്

കോവിഡ് വിരുദ്ധ പോരാട്ടം: സുൽത്താന്‍റെ മാർഗ നിർദേശങ്ങൾക്ക് നന്ദി പറഞ്ഞ് സുപ്രീം കമ്മിറ്റി

മസ്കത്ത്: കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ സാമ്പത്തിക ആഘാതങ്ങൾ പഠിക്കുന്നതിനുള്ള ഉപകമ്മിറ്റിയുടെയും യോഗം ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്നു. കോവിഡിൽ നിന്ന് രാജ്യത്തെ സ്വദേശികളെയും വിദേശികളെയും സംരക്ഷിക്കുന്നതിനായുള്ള ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ മാർഗ നിർദേശങ്ങൾക്ക് സുപ്രീം കമ്മിറ്റി നന്ദി പറഞ്ഞു.

മഹാമാരിയുടെ നിലവിലെ സാഹചര്യങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഒമാനിലും അന്താരാഷ്ട്ര തലത്തിലും രോഗം തിരിച്ചുവരുന്ന സാഹചര്യമാണുള്ളത്. രോഗബാധിതരുടെ എണ്ണത്തിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. ബന്ധപ്പെട്ട അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് ഇെതന്ന് യോഗം വിലയിരുത്തി. എല്ലാ വ്യക്തികളും ഉത്തരവാദിത്വം ഏറ്റെടുത്ത് മഹാമാരിയിൽ നിന്ന് സ്വയവും വ്യക്തികളുടെയും കുടുംബത്തിന്‍റെയും സംരക്ഷണം ഉറപ്പാക്കണമെന്നും സുപ്രീം കമ്മിറ്റി യോഗം നിർദേശിച്ചു.

കോവിഡ് ഫീൽഡ് ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും യാഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കാളിത്തം വഹിച്ച പെട്രോളിയം ഡെവലപ്മെന്‍റ് ഒമാനെയും യോഗം അനുമോദിച്ചു. മഹാമാരിയെയും അതിന്‍റെ ആഘാതങ്ങളെയും നേരിടുന്നതിന് സ്വകാര്യ മേഖലയുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വിപുലമായ പങ്കാളിത്തം ആവശ്യമാണെന്ന് സുപ്രീം കമ്മിറ്റി വിലയിരുത്തി.

ദോഫാർ ഗവർണറേറ്റിലെ ആരോഗ്യ, രോഗ പകർച്ച സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച മുതൽ ഗവർണറേറ്റിലെ ലോക്ഡൗൺ നീക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങൾ ഈ വർഷം അവസാനം വരെ തുടരാനും തീരുമാനിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.