മസ്കത്ത്: അൽ ബാത്തിന എക്സ്പ്രസ്വേയുടെ ഒരുഭാഗം നവംബറിൽ ഗതാഗതത്തിനായി തുറക്കും. സഹം മുതൽ സൊഹാർ വരെയുള്ള ഭാഗമാണ് തുറക്കുക. 50.5 കിലോമീറ്ററാണ് ഇൗ ഭാഗത്തിെൻറ നീളം. സഹമിൽനിന്ന് ആരംഭിച്ച് സൊഹാറിൽ അവസാനിക്കുന്ന ഇൗ ഭാഗത്ത് രണ്ടു പാലങ്ങളും ഏഴ് ഇൻറർസെക്ഷനുകളും ഉണ്ടാകുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ഒമാെൻറ ഗതാഗത പദ്ധതികളിൽ സുപ്രധാനമാണ് അൽ ബാത്തിന എക്സ്പ്രസ്വേ. ബർക്ക വിലായത്തിൽ മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഭാഗത്തുനിന്ന് തുടങ്ങി ഷിനാസ് വിലായത്തിലെ യു.എ.ഇ അതിർത്തിയായ ഖത്മത് മലാഹ വരെ 272 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നിർദിഷ്ട പദ്ധതി. 2015ലാണ് പദ്ധതി നിർമാണമാരംഭിച്ചത്. നിർമാണം പൂർത്തിയായ നിരവധി ഭാഗങ്ങൾ ഇതിനകം ഗതാഗതത്തിനായി തുറന്നുെകാടുത്തിട്ടുണ്ട്. ഇതിൽ ഷിനാസ് വിലായത്തിലുള്ള 34 കിലോമീറ്റർ ഭാഗമാണ് ഏറ്റവും ഒടുവിൽ തുറന്നത്. ലിവ ക്രോസ്റോഡ്സിൽനിന്ന് അൽ ഉഖർ ക്രോസ്റോഡ്സ് വരെയുള്ളതാണ് ഇൗ ഭാഗം. മസ്കത്ത്-ബർക്ക സെക്ഷനാണ് ആദ്യം ഉദ്ഘാടനം ചെയ്തത്.
പിന്നീട് അൽ അഖർ-ഖത്മത് മലാഹ, ബർക്ക-ഹാസെം വിഭാഗങ്ങളും തുറന്നു. പാത കടന്നുപോകുന്ന ഭാഗങ്ങളിലെ ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചുള്ള ഇൻറർസെക്ഷനുകളോടെയാണ് നിർമാണപ്രവർത്തനം. ആറു ഘട്ടങ്ങളിലായി നിർമിക്കുന്ന ഹൈവേ ഇൗ വർഷം അവസാനത്തോടെ പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ ലക്ഷ്യം. ഇത് പൂർത്തിയാകുന്നതോടെ മസ്കത്തിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാസമയത്തിൽ കാര്യമായ കുറവുണ്ടാകും. നിലവിലെ റോഡിലെ ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.