മസ്കത്ത്: ബാത്തിന മേഖലയിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബർക്ക മറീന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. തെക്കൻ ബാത്തിന ഗവർണർ ൈശഖ് ഹിലാൽ ബിൻ സഇൗദ് അൽ ഹജ്രിയുടെ രക്ഷാകർതൃത്വത്തിലാണ് പദ്ധതി നടന്നത്.
കാർഷിക, മത്സ്യവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹമദ് ബിൻ സഇൗദ് അൽ ഒൗഫിയടക്കം മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. പദ്ധതിക്ക് 50 ദശലക്ഷം റിയാൽ ചെലവ് പ്രതീക്ഷിക്കുന്നതായി ഫാൽക്കൻ ഇൻവെസ്റ്റ്മെൻറ് വൈസ് പ്രസിഡൻറ് നാസർ ബിൻ സാലിം അൽ സിയാബി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി നാലുവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാവുകയെന്ന് അദ്ദേഹം പറഞ്ഞു.
വാണിജ്യം, ടൂറിസം, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഉള്ളതാണ് പദ്ധതി. 13.36 ചതുരശ്ര മീറ്റർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാവുക. ഇതിൽ 1.05 ചതുരശ്ര മീറ്റർ സ്ഥലത്താണ് കെട്ടിടങ്ങൾ ഉണ്ടാവുക. 40,000 ചതുരശ്ര മീറ്റർ കെട്ടിടങ്ങൾ വാടകക്ക് കൊടുക്കും. 450 വ്യാപാര യൂനിറ്റുകൾ പദ്ധതിയിലുണ്ടാവും. ഒന്നും രണ്ടും ഘട്ടം 2021ൽ ഉദ്ഘാടനം ചെയ്യും.
മൂന്നാം ഘട്ടം 2022 നാണ് ഉദ്ഘാടനം ചെയ്യുക. പദ്ധതിയിൽ നിരവധി വിനോദ ഇനങ്ങളാണുണ്ടാവുക. ബർക്കയുടെ മുഖച്ഛായ മാറ്റുന്നതായിരിക്കും പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.