അഫ്താബ് ഫാറൂഖ്
മത്ര: ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മത്ര കോട്ടന്‍ ഹൗസ് ബില്‍ഡിങ്ങില്‍ താമസിച്ചുവരുന്ന ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി അഫ്താബ് ഫാറൂഖിനെയാണ് (25) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്ര സൂഖിലെ റെഡിമെയ്ഡ് വ്യാപാരിയായ ഫാറൂഖ് ചാച്ചയുടെ മകനാണ്. വർഷങ്ങളായി ഒമാനിൽ കഴിയുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു മരണപ്പെട്ട അഫ്താബ് ഫാറൂഖ്. ഇയാൾ കെമിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. മാതാപിതാക്കൾ അവധി കഴിഞ്ഞ് ബംഗ്ലാദേശിൽനിന്ന് മസ്കത്തിൽ തിരിച്ചെത്താനിരുന്ന ദിവസമാണ് മകന്റെ മരണം.
മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അധികൃതർ തുടർനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.