Posted On
date_range Updated On
date_range കിങ്ഫിഷ് വ്യാപാരത്തിനും മത്സ്യബന്ധനത്തിനും രണ്ടുമാസത്തേക്ക് നിരോധനം
മസ്കത്ത്: സുൽത്താനേറ്റിൽ കിങ് ഫിഷിനെ പിടിക്കുന്നതിനും വിൽപന നടത്തുന്നതിനും നിരോധനമേർപ്പെടുത്തി. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ വരെ രണ്ടുമാസത്തേക്കാണ് നിരോധനം.
മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായ മത്സ്യബന്ധന രീതികൾ ഉറപ്പാക്കാനുമാണ് തീരുമാനം ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പിഴയീടാക്കുമെന്നും നിരോധനം പ്രാബല്യത്തിൽ വരും മുമ്പ് നിലവിലുള്ള കിങ് ഫിഷിന്റെ സ്റ്റോക്ക് രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.