മസ്കത്ത്: യമനിൽനിന്ന് ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഒമാൻ നീക്കി. ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം (നമ്പർ 51/2025) കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.വെറ്ററിനറി ക്വാറന്റൈൻ നിയമത്തിന്റെയും (റോയൽ ഡിക്രി നമ്പർ 45/2004) അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങളുടെയും, യോഗ്യതയുള്ള വെറ്ററിനറി അതോറിറ്റിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
നിരോധനം നീക്കിയെങ്കിലും, മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് പ്രമേയത്തിൽ വിവരിച്ചിരിക്കുന്ന പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളെ അവരുടെ ഉത്തരവാദിത്ത മേഖലകളിൽ ഉചിതമായി തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.