ബൗഷറിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് വർക്കിങ് കമ്മിറ്റി യോഗത്തിൽനിന്ന്
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല സർഗലയം ജനുവരി മൂന്നിന് നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബൗഷറിൽ നടന്ന വർക്കിങ് കമ്മിറ്റി യോഗത്തിലാണ് സർഗലയം നടത്തുന്നത് തീരുമാനിച്ചത്. കബീർ ഫൈസി പ്രാർഥന നടത്തി.
പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു. സർഗലയം നാഷനൽ കമ്മിറ്റി ചെയർമാൻ മോയിൻ ഫൈസി സർഗലയത്തിന്റെ രൂപരേഖ വിശദീകരിച്ചു. സർഗലയം വിജയിപ്പിക്കാൻവേണ്ടി അസീസ് മുസ് ലിയാർ സീബ് ചെയർമാനും അബ്ദുൽ ഗഫൂർ ഗാല കൺവീനറുമായ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. സെക്രട്ടറി എ.പി. സിദ്ധിഖ് സ്വാഗതം പറഞ്ഞു.
വിവിധ ഏരിയയിൽ നിന്നെത്തിയ പ്രതിനിധികളുടെ സജീവമായ ചർച്ചക്കുശേഷം സക്കറിയ ഹാജിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.