സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി:  മി​ക​ച്ച ക​മ്പ​നി​ക​ൾ​ക്ക്​ ഉ​പ​ഹാ​ര​ം ന​ൽ​കി

മ​സ്​​ക​ത്ത്: സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ക​മ്പ​നി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ്​​ദാ​ന ച​ട​ങ്ങ്​ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ.​യ​ഹ്​​യ ബി​ൻ മ​ഹ്​​ഫൂ​ദ്​ അ​ൽ മ​ൻ​ത​രി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​ന്ന​ത്. ഒ​മാ​ൻ എ​യ​ർ, ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി, സ​ലാ​ല മെ​ത​േ​നാ​ൾ ക​മ്പ​നി എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​പ്പെ​ട്ട അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​ത്. ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​റ്റു നി​ര​വ​ധി ഒ​മാ​നി ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യും ആ​ദ​രി​ച്ചു. ക​മ്പ​നി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം എ​ന്ന​തി​ന്​ അ​പ്പു​റം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ട്ടി​റ​ങ്ങാ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്ക​ലും ഇ​ത്ത​രം അ​വാ​ർ​ഡു​ക​ളു​ടെ ല​ക്ഷ്യ​മാ​ണെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ചേം​ബ​ർ ചെ​യ​ർ​മാ​ൻ സ​ഇൗ​ദ്​ അ​ൽ കി​യൂ​മി പ​റ​ഞ്ഞു. ചേം​ബ​റി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളെ​യെ​ല്ലാം അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​േ​ത്താ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​റ​വേ​റ്റാ​ൻ അ​ദ്ദേ​ഹം ക​മ്പ​നി​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു. 
 

Tags:    
News Summary - awards-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.