മസ്കത്ത്: റഷ്യയിലെ ഒമാൻ അംബാസഡർ പ്രസിഡന്റ് വ്ലാദിമിർ പുടിന് അംഗീകാരപത്രം കൈമാറി. കഴിഞ്ഞ ദിവസം ക്രെംലിൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് അംബാസഡർ ഹമൂദ് സലിം അൽ തുവൈഹ് കൈമാറിയത്. കൂടിക്കാഴ്ചയിൽ സുൽത്താന്റെ ആശംസ കൈമാറിയ അംബാസഡർ പ്രസിഡന്റിന് ആരോഗ്യം നേരുകയും റഷ്യൻ ജനത അദ്ദേഹത്തിന് കീഴിൽ കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഒമാൻ-റഷ്യ ബന്ധം ക്രമേണ പുരോഗമിക്കുകയാണെന്ന് വ്ലാദിമിർ പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ബിസിനസ് സ്ഥാപനങ്ങൾ ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വിപുലീകരിക്കാനും കൃഷി, ഗതാഗത മേഖലകൾ ഉൾപ്പെടെയുള്ള സംയുക്ത സംരംഭങ്ങൾ നടപ്പാക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ ഫെഡറേഷനുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ സുൽത്താനേറ്റിന്റെ താൽപര്യം അംബാസഡറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.