മസ്കത്ത്: ജറൂസലേമിലെ മസ്ജിദുൽ അഖ്സ ആക്രമിക്കാൻ ഇസ്രായേൽ സംഘം നടത്തിയ ശ്രമത്തെ ഒമാൻ ശക്തമായി അപലപിച്ചു.
മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്നമായ ലംഘനമാണിതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലി ഉദ്യോഗസ്ഥർ, കുടിയേറ്റക്കാർ, നെസെറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം ഇസ്രായേലി അധിനിവേശ സേനയുടെ സംരക്ഷണത്തിലായിരുന്നു മസ്ജിദിലേക്ക് പ്രകോപനപരമായ മാർച്ച് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.