Posted On
date_range Updated On
date_range സഹായഹസ്തവുമായി റോയൽ ഒമാൻ എയർഫോഴ്സ്
മസ്കത്ത്: ഗുരുതരാവസ്ഥയിലുള്ള സ്വദേശിയായ രോഗിക്ക് സഹായഹസ്തവുമായി റോയൽ ഒമാൻ എയർ ഫോഴ്സ്. ഗുരുതരാവസ്ഥയിലുള്ള സ്ത്രീയെ ഹെലികോപ്ടറിൽ കുംസാർ ഹെൽത്ത് സെൻററിൽനിന്ന് മുസന്ദത്തിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
ഒമാനിലെ തീരത്തിലൂടെ കടന്നുപോകുകയായിരുന്ന കപ്പലിൽ ഗുരുതരാവസ്ഥയിലായ ഗ്രീക്ക് നാവികനും സഹായവുമായി ഒമാൻ റോയൽ എയർഫോഴ്സ് എത്തി. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഹെലികോപ്ടറിൽ ദോഫാർ ഗവർണറേറ്റിലെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.