വ​ര​യു​ടെ ലോ​ക​ത്ത്​ മൂ​ന്നു​ പ​തി​റ്റാ​ണ്ടി​െൻറ  ക​രു​ത്തു​മാ​യി ബാ​ബ​ർ നി​സാം

മസ്കത്ത്: പ്രായം തളർത്താത്ത കൈത്തഴക്കവുമായി വരയുടെ ലോകത്ത് ഇന്നും സജീവമാണ് പാകിസ്താൻ സ്വദേശി ബാബർ നിസാം. പ്രവാസത്തി​െൻറ കാഴ്ചകൾ ജീവസുറ്റ രീതിയിൽ കാൻവാസിലേക്ക് പകർത്തുന്ന ഇദ്ദേഹം  വാദികബീർ സനാഇയ്യയിൽ സ്ഥിതി ചെയ്യുന്ന സോണിയ ആർട്ട് ഗാലറിയുടെ ഉടമയാണ്. സനാഇയ്യയിലെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷമൊന്നും ഇദ്ദേഹത്തി​െൻറ സർഗാത്മകതക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കുന്നില്ല. സ്വദേശികളും സ്വദേശി സംസ്കാരവുമൊക്കെയായി ബന്ധപ്പെട്ട കാഴ്ചകളാണ് കാൻവാസിലേക്ക് പകർത്താൻ ഇദ്ദേഹം കുടുതലായി ഇഷ്ടപ്പെടുന്നത്.  നാട്ടിൽ സിനിമാ കട്ട്ഒൗട്ടുകൾ വരച്ചുകൊണ്ടിരുന്ന ബാബർ നിസാം 1984ലാണ് ഒമാനിൽ വരുന്നത്. സീബിൽ ഒരു ആർട്ട് കമ്പനിയിൽ ജോലി ചെയ്താണ് പ്രവാസത്തിന്ന് തുടക്കമിട്ടത്. സ്വന്തമായി ഒരു ആർട്ട്ഗാലറി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. 15 വർഷം മുമ്പാണ് ഇൗ ആഗ്രഹത്തി​െൻറ സാക്ഷാത്കാരമായി വാദികബീറിൽ സ്ഥാപനം ആരംഭിച്ചത്. 

ഒായിൽ, വാട്ടർ കളർ എന്നിവക്ക് പുറമെ ട്രാൻസ്പരൻറ്, നൈഫ് പെയിൻറിങ് രീതികളുമാണ് ഇദ്ദേഹത്തിന് പ്രിയം. കപ്പലുകളിൽ ആർട്ട് ഗാലറികൾ നിർമിക്കാൻ ഒാർഡറുകൾ ലഭിക്കാറുണ്ടെന്ന് നിസാം പറയുന്നു. ഇന്ത്യയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും പോർട്രെയിറ്റുകൾ വരച്ചുനൽകാൻ ഒാർഡർ ലഭിച്ചിട്ടുണ്ട്. 2002ൽ ഒമാനിൽ നടന്ന ചിത്രരചനാ എക്സിബിഷനിൽ ഇദ്ദേഹത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 

ഭാര്യയും ഏഴു മക്കളുമടങ്ങുന്ന കുടുംബത്തി​െൻറ ജീവനോപാധി കൂടിയാണ് ഇദ്ദേഹത്തിന് ചിത്രരചന. വിദേശികൾക്ക് പുറമെ സ്വദേശികളും ആർട്ട്ഗാലറി സന്ദർശിക്കാനും ചിത്രങ്ങൾക്ക് ഒാർഡർ നൽകാനും ഇവിടെയെത്താറുണ്ട്. 

Tags:    
News Summary - artist babar nisam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.