പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി അറസ്റ്റില്‍
മസ്കത്ത്: അനധികൃതമായി ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ അറബ് രാജ്യക്കാരനായ പ്രവാസി വടക്കന്‍ ബാത്തിനയില്‍ അറസ്റ്റില്‍. ആന്റി നാര്‍കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 30 കിലോയിലധികം മയക്കുമരുന്ന് ഇയാളിൽനിന്നും കണ്ടെടുത്തത്.
ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.