Posted On
date_range Updated On
date_range കെ സുധാകരന്‍റെ അറസ്റ്റ്; കേസിന്റെ മുഴുവൻ ചിലവും ഒ.ഐ.സി.സി ഏറ്റെടുക്കും
മസ്കത്ത്: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ അറസറ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിനുള്ള മുഴുവൻ സാമ്പത്തിക ചിലവും ഒ.ഐ.സി.സി ഏറ്റെടുക്കുമെന്ന് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് അവജ്ഞയോടയേ കേരള ജനത കാണൂ. പിണറായി ഗവൺമെന്റിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത് എന്നും കുമ്പളത്ത് ശങ്കരപിള്ള അഭിപ്രായപെട്ടു.
അറസ്റ്റ് ചെയ്ത സംഭവത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി ശനിയാഴ്ച വൈകീട്ട് എല്ലാ ലോക രാജ്യങ്ങളിലും സംഗമം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.