സി.ഡി.എ.എ പ്രസിദ്ധീകരിച്ച ഫോൺ നമ്പറുകൾ
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികളുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ). ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന റോഡുകളിലെ സി.ഡി.എ.എ കേന്ദ്രങ്ങളുടെയും താൽക്കാലിക പോയന്റുകളുടെയും ഫോൺ നമ്പർ പ്രസിദ്ധീകരിച്ചു. അത്യാവശ്യകാര്യങ്ങൾക്കു മറ്റുമായി ഈ നമ്പറിൽ വിളിച്ചാൽ ഉടനെ സഹായവുമായി അധികൃതർ എത്തിച്ചേരും. ഖരീഫിന്റെ ഭാഗമായി മഴ ലഭിച്ചതോടെ സലാലയടക്കമുള്ള പ്രദേശങ്ങൾ പച്ച പുതച്ച് തുടങ്ങിയിട്ടുണ്ട്.
ഈ പ്രകൃതി സൗന്ദര്യവും തണുത്ത കാലാവസ്ഥയും ആസ്വാദിക്കാനായി നിരവധി സഞ്ചാരികളാണ് ദോഫാറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. കൂടുതൽപേരും റോഡ് മാർഗമാണ് എത്തിച്ചേരുന്നത്. ഇവരുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.