മസ്കത്ത്: ബുക്കർ സമ്മാനത്തിെൻറ തിളക്കത്തിൽ ഒമാനി, അറബ് സാഹിത്യ ലോകം. 1988ൽ ഇൗജിപ് ഷ്യൻ എഴുത്തുകാരനായ നജീബ് മഹ്ഫൂസിന് സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ച ശേഷം ജോഖ അൽഹാർത്തിയിലൂടെയാണ് സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്ന ് അറബ് ലോകത്തെ തേടിയെത്തുന്നത്. അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ലോകത്തിന് അറബ് സാഹിത്യരംഗത്തേക്കുള്ള വാതിൽ തുറക്കാൻ തെൻറ അവാർഡ് നേട്ടം സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും ജോഖ അൽഹാർത്തി പ്രതികരിച്ചു.
ബുക്കർ ജേതാവിനെ തെരഞ്ഞെടുക്കുന്നതിനുളള അന്തിമഘട്ട ചുരുക്കപട്ടികയിൽ ജോക്കയെ കൂടാതെ ആനി എർനാസ് (ഫ്രാൻസ്), മരിയൻ പോഷ്മാൻ (ജർമനി), ഒാൾഗ ടൊകാർചക് (പോളണ്ട്), ജുവാൻ ഗബ്രിയേൽ വാസ്ക്വുസ് (കൊളംബിയ), ആലിയ ട്രബൂക്കോ സെറൻ (ചിലി) എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
ചിന്തയെയും എഴുത്തിനേയും പകർത്തിയ നോവലായിരുന്നു ‘സെലസ്റ്റ്യൽ ബോഡീസ്’ എന്ന് പുരസ്കാര നിർണയ കമ്മിറ്റി അധ്യക്ഷ ബെറ്റനി ഹ്യൂഗ്സ് പറഞ്ഞു. എഡിൻബറോ സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബി സാഹിത്യത്തിൽ പി.എച്ച്ഡി പൂർത്തിയാക്കിയ 40 കാരിയായ ജോഖ അൽ ഹാർത്തി നിലവിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അറബിക് വിഭാഗം അസോസിയേറ്റ് പ്രഫസർ ആണ്. മൂന്ന് നോവലുകളും രണ്ട് കഥകളും രണ്ടു കുട്ടിക്കഥകളും ഇവർ രചിച്ചിട്ടുണ്ട്. ഇവരുടെ നരംഗ എന്ന നോവലിന് 2016ലെ സുൽത്താൻ ഖാബൂസ് സാംസ്കാരിക പുരസ്കാരം ലഭിച്ചിരുന്നു. സെലസ്റ്റ്യൽ ബോഡീസിെൻറ ഇംഗ്ലീഷ് പരിഭാഷ സാൻഡ്സ്റ്റോൺ പ്രസ് ആണ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.